സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Posted on: July 3, 2013 9:51 pm | Last updated: July 3, 2013 at 10:31 pm

petrol pumpതിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും. എച്ച്പിസിഎല്‍ ടാങ്കര്‍ ലോറികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഡീലര്‍മാരുടെ തീരുമാനം. സമരക്കാരുമായി എറണാംകുളം ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പമ്പുകള്‍ അടച്ചിടാന്‍ ഡീലര്‍മാര്‍ തീരുമാനിച്ചത്.