പാകിസ്താനില്‍ യു എസ് ഡോണ്‍ ആക്രമണത്തില്‍ 18 മരണം

Posted on: July 3, 2013 12:14 pm | Last updated: July 3, 2013 at 12:14 pm

droneഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഇന്ന് പുലര്‍ച്ചെ അമേരിക്കയുടെ ഡ്രോണ്‍ വിമാനം നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. വടക്കേ വസീറിസ്താനിലാണ് ആക്രമണം നടന്നത്.
താലിബാന്റെയും അല്‍ഖൈ്വദയുടെയും സ്വാധീന മേഖലയാണിത്.
കഴിഞ്ഞ മാസമുണ്ടായ ഒരു ഡ്രോണ്‍ ആക്രമണത്തില്‍ ഏഴുപേര്‍ മരിച്ചിരുന്നു. സാധാരണക്കാര്‍ക്ക് ആക്രമണത്തില്‍ നാശമുണ്ടാകുന്നു എന്ന കാരണത്താല്‍ ഡ്രോണ്‍ ആക്രമണത്തെ പാകിസ്താന്‍ നിരന്തരമായി എതിര്‍ത്തിരുന്നു എങ്കിലും തീവ്രവാദികളാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് അമേരിക്ക പറയുന്നത്.