ഹജ്ജ് സേവനങ്ങള്‍ അറിയാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ്

Posted on: July 1, 2013 10:53 pm | Last updated: July 1, 2013 at 11:13 pm

smart phoneന്യൂഡല്‍ഹി: വിസ, പാസ്‌പോര്‍ട്ട്, ഹജ്ജ് സേവനങ്ങള്‍, കോണ്‍സുലാര്‍ വിവരങ്ങള്‍ എന്നിവ അറിയാന്‍ സ്മാര്‍ട് ഫോണ്‍ ആപ്പ് വരുന്നു. വിദേശകാര്യ മന്ത്രാലയമാണ് പുതിയ സ്മാര്‍ട് ഫോണ്‍ അപ്ലിക്കേഷന്‍ തയ്യാറാക്കിയത് ഈ മാസം പകുതിയോടെ പുറത്തിറക്കുന്ന ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, ഐ ഒ എസ് ഫോണുകളിലാണ് പ്രവര്‍ത്തിക്കുക. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്മാര്‍ട്ട്്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും അപ്ലിക്കേഷന്‍ ഉപയോഗിക്കാം. വിദേശകാര്യ മന്ത്രാലയത്തിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ഫോണ്‍ അപ്ലിക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നേരത്തെ മന്ത്രാലയം ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുറന്നത് വിജയകരമായിരുന്നു. രാജ്യത്ത് 15 കോടി പേരാണ് സ്മാര്‍ട്ട്്‌ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് കണക്ക്.
ഹജ്ജ് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നല്‍കുന്ന വിവരങ്ങളും ആപ്പില്‍ ലഭ്യമാകും. വിമാന സമയം, സഊദിയില്‍ എവിടെയാണ് ഹാജിമാര്‍ താമസിക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം ആപ്പില്‍ ലഭിക്കും.