കോണ്‍ഗ്രസുമായുള്ള ചര്‍ച്ചക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ലീഗ്

Posted on: July 1, 2013 11:14 am | Last updated: July 1, 2013 at 5:29 pm

e.t muhammed basheer1കോഴിക്കോട്: ഭരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുമ്പ് തീരുമാനിച്ച ചര്‍ച്ചക്ക് നാളെ നടക്കില്ലെന്നും അത്തരമൊരു സാഹചര്യമില്ലെന്നും ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ലീഗും കോണ്‍ഗ്രസും ഇപ്പോള്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് പരിഹരിച്ചിട്ടില്ല. ചെന്നിത്തലയുടെ വിശദീകരണം തൃപ്തികരമല്ലെന്നും ഇ ടി ബഷീര്‍ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിനെയോ യു ഡി എഫ് സര്‍ക്കാറിനെയോ ദുര്‍ബലപ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നും ലീഗിന്റെ നിലപാട് അതിന് കാരണമാകില്ലെന്നും ഇ ടി പറഞ്ഞു.