എസ് എസ് എഫ് സെക്ടര്‍ അര്‍ധ വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് തുടക്കമായി

Posted on: June 29, 2013 6:00 am | Last updated: June 28, 2013 at 10:59 pm
SHARE

പട്ടാമ്പി: ഡിവിഷന്‍ പരിധിയിലെ സെക്ടറുകള്‍ കേന്ദ്രീകരിച്ച് എസ് എസ് എഫ് അര്‍ധ വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് തുടക്കമായി. 2012-14 സംഘടനാ വര്‍ഷത്തിലെ പ്രഥമ അര്‍ധ വാര്‍ഷിക കൗണ്‍സിലുകള്‍ക്കാണ് ഇന്നലെ തുടങ്ങിയത്. ഡിവിഷനിലെ പരൂതൂര്‍, കുലക്കല്ലൂര്‍, ഓങ്ങല്ലൂര്‍ സെക്ടറുകളില്‍ യഥാക്രമം പി കെ റശീദ് ബാഖവി, സൈതലവി പാറപ്പുറം, ഉബൈദുള്ള ഫാള്‌ലി ഉദ്ഘാടനം ചെയ്തു.
കൗണ്‍സില്‍ നടപടികള്‍ക്ക് ആബീദ് സഖാഫി, മിഖ്ദാദ് കുലക്കൂല്ലൂര്‍, ഹക്കീം ബുഖാരി, അന്‍സാര്‍ കരിപ്പുള്ളി, റഫീഖ് അസ്ഹരി, റശീദ് പാലത്തറ ഗേറ്റ് നേതൃത്വം നല്‍കി. ഉമര്‍കാരക്കാട്, നൂറുല്‍ഹക്ക് സഖാഫി, ഷഫീഖ് സഖാഫി വിവിധ സെക്ടറുകളില്‍ അധ്യക്ഷത വഹിച്ചു.
ഇന്നും നാളെയും മറ്റു സെക്ടറുകളില്‍ കൗണ്‍സില്‍ നടക്കുമെന്ന് ഡിവിഷന്‍ സെക്രട്ടറി അസ്‌കര്‍ ചൂരക്കോട് അറിയിച്ചു.