കവിതയെഴുത്ത്: ബി സന്ധ്യക്ക് താക്കീത്

Posted on: June 27, 2013 9:01 pm | Last updated: June 27, 2013 at 9:11 pm
SHARE

sandhyaതിരുവനന്തപുരം: രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും വിമര്‍ശിച്ച് കവിതയെഴുതിയ എഡിജിപി ബി സന്ധ്യക്ക് ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്റെ താക്കീത്. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധത്തില്‍ കവിതയെഴുതരുതെന്നും സാഹിത്യ രചനകള്‍ തുടരാമെന്നും ചീഫ് സെക്രട്ടറി തന്റെ നിര്‍ദേശത്തില്‍ പറഞ്ഞു.
കവിത വിവാദമായതിനെത്തുടര്‍ന്ന് സന്ധ്യ വിശദീകരണം നല്‍കിയിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് സന്ധ്യ വിശദീകരണം നല്‍കിയിരുന്നത്.