ഇ-വാര്‍ഡ്; കണ്ണമംഗലം ഗ്രാമ പഞ്ചായത്തിനെ അനുമോദിച്ചു

Posted on: June 26, 2013 1:34 am | Last updated: June 26, 2013 at 1:34 am
SHARE

വേങ്ങര: വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങളെയും ഒറ്റതവണ രജിസ്‌ട്രേഷനിലൂടെ സമ്പൂര്‍ണ ഇ വാര്‍ഡാക്കി മാറ്റിയ കണ്ണമംഗലം ഇരുപതാം വാര്‍ഡ് നിവാസികളെയും ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും ജില്ലാഭരണ കൂടം അഭിനന്ദിച്ചു. ഗ്രാമ പഞ്ചായത്തിനുള്ള അനുമോദന പത്രം ജില്ലാ കലക്ടര്‍ പി ബിജു കൈമാറി. എ ഡി എം. പി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. അക്ഷയ ജില്ലാ സെക്രട്ടറി കെ പി ബശീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെടുമ്പള്ളി സൈതു, വൈസ് പ്രസിഡന്റ് പുളിക്കല്‍ സമീറ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പുളിക്കല്‍ അബൂബക്കര്‍, എന്‍ ഐ സി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രതീക്ഷ, പി പവനന്‍, കെ കെ ഹംസ, കെ ടി അമാനുള്ള, ചന്ദ്രന്‍, മുനീര്‍ പ്രസംഗിച്ചു.