സംഘട്ടനത്തില്‍ നിര്‍മാണത്തൊഴിലാളി മരിച്ചു

Posted on: June 25, 2013 11:39 pm | Last updated: June 25, 2013 at 11:41 pm
SHARE

കോഴിക്കോട്: കോവൂരില്‍ നിര്‍മാണത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ മരിച്ചു. 40 വയസ്സ് പ്രായം തോന്നിക്കുന്ന തിരുവനന്തപുരം സ്വദേശിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തിനാണ് സംഭവം. അടിപിടിയില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി അല്‍പ്പസമയത്തിനകം മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ തമിഴ് സ്വദേശികളാണെന്ന് സംശയിക്കുന്നതായി മെഡിക്കല്‍ കോളജ് പോലീസ് പറഞ്ഞു.