പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും ശ്രീനഗറിലെത്തി

Posted on: June 25, 2013 3:31 pm | Last updated: June 25, 2013 at 3:31 pm
SHARE
sonia-pm_1498161g at srinagar
ജമ്മുവിലെ കിഷ്ത്വാറില്‍ സ്ഥാപിക്കുന്ന ഹൈഡ്രോ പവര്‍ പ്രൊജക്ടിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, യു പി എ അധ്യക്ഷ സോണിയാ ഗാന്ധി, ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല എന്നിവര്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ശ്രിനഗര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയും ജമ്മു കാശ്മീരിലെത്തി. ജമ്മു കാശ്മീരിന്റെ ചുമതല വഹിക്കുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണിയും ആരോഗ്യമന്ത്രി ഗുലാം നബി ആസാദും ഒപ്പമുണ്ട്. ചെണാബ് വാലിയിലെ കിഷ്ത്വാറിലാണ് പ്രധാനമന്ത്രിയും സംഘവും എത്തിയത്.

തിങ്കളാഴ്ച ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എട്ട് സൈനികര്‍ക്ക് നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞ മാസം ശ്രിനഗറിലുണ്ടായ ഭൂകമ്പത്തില്‍ ഭവനരഹിതരായ ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതിനിധികളുമായി സംസാരിച്ച പ്രധാനമന്ത്രി ചെണാബ് നദിയിലെ 850 മെഗാ വാട്ട് ശേഷിയുള്ള റാറ്റ്ല്‍ പവര്‍ പ്രൊജക്ടിന് ശിലയിടുകയും ചെയ്തു.