ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കും: കെസെഫ്‌

Posted on: June 23, 2013 7:44 pm | Last updated: June 23, 2013 at 7:44 pm
SHARE

charity-donationദുബൈ: കാസര്‍കോട്ടുകാരുടെ യു എ ഇ കൂട്ടായ്മയായ കെസെഫ് ജീവകാരുണ്യ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പ്രഥമ ഗവേണിംഗ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ ബി എ മഹ്മൂദ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി കെസെഫ് പ്രതിവര്‍ഷം നല്‍കി വരുന്ന പ്ലസ് ടു കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിര്‍ധനരായ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് വിതരണം ഓഗസ്റ്റ് 24ന് കാസര്‍കോട്ട് വിതരണം ചെയ്യും. കെസെഫ് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍, സാക്ഷ്യപ്പെടുത്തിയ രേഖകളുമായി പോസ്റ്റ് ബോക്‌സ് 61, ഉത്തരദേശം, കാസര്‍കോട് എന്ന വിലാസത്തില്‍ ഓഗസ്റ്റ് 15ന് മുമ്പ് ലഭിക്കണം.
സെപ്റ്റംബര്‍ 13ന് ഷാര്‍ജ ഇന്ത്യന്‍ അസോസിഷന്‍ ഹാളില്‍ കെസെഫിന്റെ അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളാസ്റ്റിക് അവാര്‍ഡ് വിതരണം സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടത്തും. പരിപാടിക്കായി ഫിനാന്‍സ്, കള്‍ച്ചറല്‍, ഡി ഡി എ, ചാരിറ്റി, മീഡിയ, വിദ്യാഭ്യാസം, ബിസിനസ്, പ്രോഗ്രാം, സ്‌പോര്‍ട്‌സ്, പബ്ലിക്‌റിലേഷന്‍, ഫുഡ് കമ്മിറ്റികള്‍ നിലവില്‍ വന്നു.
വേണു കണ്ണന്‍, അസ്‌ലം പടിഞ്ഞാര്‍, റാഫി പട്ടേല്‍, നിസാര്‍ തളങ്കര, കെ എം അബ്ബാസ്, നാരായണന്‍ നായര്‍, അശ്‌റഫ് പള്ളിക്കണ്ടം, മധുസൂദനന്‍ സബാ, ഹനീഫ് ചെര്‍ക്കളം, അമീര്‍ കല്ലട, കെ വി എസ് വിജയകുമാര്‍ സംബന്ധിച്ചു.