Connect with us

Ongoing News

വൈറസ്: 60 ലക്ഷത്തിലേറെ പേരുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടുവെന്ന് ഫേസ്ബുക്ക്

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കില്‍ നല്‍കുന്ന സ്വകാര്യവിവരങ്ങളെല്ലാം സുരക്ഷിതമാണെന്ന ധാരണ ഇനിയെങ്കിലും മാറ്റേണ്ടിവരും. തങ്ങളുടെ അറുപത് ലക്ഷം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വൈറസ് ചോര്‍ത്തിയതായി ഫേസ്ബുക്ക് സമ്മതിച്ചു. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളും ഇ മെയില്‍ വിലാസങ്ങളുമാണ് ചോര്‍ത്തപ്പെട്ടത്. ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും വിവരം പുറത്തുവിടുകയാണെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുരക്ഷാ നോട്ടില്‍ ഫേസ്ബുക്ക് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

തങ്ങള്‍ ഉപഭോക്താക്കളുടെ സ്വകാര്യതക്ക് വലിയ വിലയാണ് നല്‍കുന്നതെന്നും ഭാവിയില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.

ഫേസ്ബുക്കിലെ പ്രൊഫൈല വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷനായ ഡൗണ്‍ലോഡ് യുവര്‍ ഇന്‍ഫര്‍മേഷന്‍ ഉപയോഗിച്ചവരുടെ അക്കൗണ്ടുകളാണ് ആക്രമണത്തിനിരയായത്.

Latest