സംസ്ഥാനത്ത് 28000 ലൈംഗികത്തൊഴിലാളികള്‍

Posted on: June 21, 2013 9:43 am | Last updated: June 21, 2013 at 9:43 am
SHARE

prostitutionതിരുവനന്തപുരം: സംസ്ഥനത്ത് 28000 ലൈംഗികത്തൊഴിലാളികള്‍ ഉണ്ടെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഏറ്റവും അവസാനം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. എച്ച് ഐ വി ബാധിതരെ കണ്ടെത്തുന്നതിന്റെ ഭാഗമായി 14 ജില്ലകളിലായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരുവനന്തപുരം, ഏറണാകുളം, മലപ്പുറം ജില്ലകളിലാണ് ലൈംഗികത്തൊഴിലാളികള്‍ കൂടുതലുള്ളത. ഇവര്‍ക്കിടയില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം നൂറില്‍ താഴെയേ മാത്രമാണ്.

ഏകദേശം 20317 സ്വവര്‍ഗരതിക്കാരായ പുരുഷന്മാരുണ്ടെന്നും സര്‍വ്വേയില്‍ കണ്ടെത്തി. മുന്‍കാല കണക്കുകളെ അപേക്ഷിച്ച് ഇത് വളരെ കുറവാണെന്നും വിലയിരുത്തപ്പെടുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here