Connect with us

National

നരേന്ദ്ര മോഡി അഡ്വാനിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി: മോഡിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി തലവനാക്കിയതിനെ തുടര്‍ന്ന് ബി ജെ പിയിലും എന്‍ ഡി എയിലും കലഹം മൂര്‍ച്ഛിക്കവെ നരേന്ദ്ര മോഡി എല്‍ കെ അഡ്വാനിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യാമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. അഡ്വാനിയെ സന്ദര്‍ശിച്ച ശേഷം മുതിര്‍ന്ന പാര്‍ട്ടി നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയെ അദ്ദേഹത്തിന്റെ വസതിയിലും മോഡി സന്ദര്‍ശിച്ചു.

മോഡിയെ തിരഞ്ഞെടുപ്പ് അധ്യക്ഷനാക്കിയതില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയ അഡ്വാനി പാര്‍ട്ടിയിലെ തന്റെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചിരുന്നു. പിന്നീട് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത് ഇടപെട്ട് നടത്തിയ അനുരജ്ഞന ശ്രമത്തിനൊടുവിലാണ് രാജി പിന്‍വലിച്ചത്. എങ്കിലും മോഡിക്കെതിരായ നിലപാടില്‍ അഡ്വാനി മയം വരുത്തിയിരുന്നില്ല. നരേന്ദ്ര മോഡിയെ നേതാവാക്കിയതാണ് എന്‍ ഡി എ – ജനതാദള്‍ യു സഖ്യം തകരാനിടയായതെന്ന് കഴിഞ്ഞ ദിവസവും അഡ്വാനി പറഞ്ഞിരുന്നു.