കണ്ണൂര്‍ നഗരസഭ 29 കോടിയുടെ കരട് പദ്ധതിക്ക് അംഗീകാരം

Posted on: June 18, 2013 5:59 am | Last updated: June 17, 2013 at 11:39 pm
SHARE

കണ്ണൂര്‍: 2013-14 വര്‍ഷത്തേക്കുള്ള 29,11,18,677 രൂപയുടെ കരട് പദ്ധതിക്ക് വികസന സെമിനാര്‍ അംഗീകാരം നല്‍കി. കണ്ണൂര്‍ ഐ എം എ ഹാളില്‍ നടന്ന സെമിനാര്‍ കില ഡയറക്ടര്‍ പി പി ബാലന്‍ ഉദ്ഘാടനം ചെയ്തു. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 19,71,000, മത്സ്യമേഖലക്ക് 3227000, മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനായി 6,25,000, ദാരിദ്ര്യലഘൂകരണ പരിപാടിക്ക് 2654553, പട്ടികജാതി വികസനത്തിന് 13568821 സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 11640575, ആരോഗ്യത്തിനും ശുചീകരണത്തിനുമായി 18733549, വിദ്യാഭ്യാസത്തിന് 24087427, പൊതുമരാമത്തിന് 38509552, പാര്‍പ്പിടത്തിന് 106805290, കുടിവെള്ളത്തിന് 2334250, റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 58778765, അങ്കണ്‍വാടി പോഷകാഹാരത്തിന് 5811275, സമഗ്ര റോഡ് വളര്‍ച്ചക്കും ആസ്തി സംരക്ഷണത്തിനും 1200000 എന്നിങ്ങനെ 29,11,18,677 രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്. 
കരട് പദ്ധതികള്‍ അംഗീകരിക്കപ്പെട്ടതോടെ അടുത്തമാസത്തോടെ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനമാരംഭിക്കും
നഗരസഭ ചെയര്‍പേഴ്‌സന്‍ റോഷ്‌നി ഖാലിദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. ടി ഒ മോഹനന്‍, മീറാ വത്സന്‍, ജയലക്ഷ്മി രാമകൃഷ്ണന്‍, ടി കെ നൗഷാദ്, എം സി ശ്രീജ, സി സമീര്‍, യു പുഷ്പരാജ്, പി പി കൃഷ്ണന്‍ മാസ്റ്റര്‍, പി രാധാകൃഷ്ണന്‍, പി എം പ്രദീപ് കുമാര്‍ പ്രസംഗിച്ചു.