വിദ്യാര്‍ഥികള്‍ പരീക്ഷാ ചൂടിലേക്ക്‌

Posted on: June 16, 2013 9:15 pm | Last updated: June 16, 2013 at 9:15 pm
SHARE

Examഷാര്‍ജ:അധ്യയന വര്‍ഷത്തെ ആദ്യ പരീക്ഷക്ക് മുന്നോടിയായി നടക്കുന്ന പരീക്ഷ ഇന്ന് ആരംഭിക്കും. ഗ്രേഡ് ഒന്ന് മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള പരീക്ഷകളാണ് നടക്കുക. 24ന് അവസാനിക്കും. 30 വരെ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസും ജൂലൈ ആദ്യവാരത്തില്‍ ഓപ്പണ്‍ ഹൗസും നടക്കും. ശേഷം എട്ടിന് വേനല്‍ അവധിക്കായി സ്‌കൂള്‍ അടക്കും. ഓരോ വിദ്യാലയങ്ങളിലും വ്യത്യസ്ത തീയതികളിലായിരിക്കും പരീക്ഷകളും ഓപ്പണ്‍ ഹൗസുകളും.
എന്നാല്‍ രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ വിദ്യാലയങ്ങളിലും ഈ മാസം അവസാനത്തോടെ പരീക്ഷ തീരും. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ഇന്ന് പരീക്ഷ ആരംഭിച്ച് 24ന് അവസാനിക്കും. കെ ജി വണ്‍, ടു ക്ലാസുകള്‍ ഈ മാസം അവസാനം വരെ തുടരും. ഓരോ ക്ലാസുകളിലെയും ചോദ്യപേപ്പര്‍ തയാറാക്കി പ്രത്യേക കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം പൊതുവിദ്യാലയങ്ങളില്‍ പരീക്ഷ ഇതിനോടകം ആരംഭിച്ചു.