Connect with us

Kollam

കേരളം ബാലവേലവിമുക്ത സംസ്ഥാനമാക്കും: മന്ത്രി ഷിബു

Published

|

Last Updated

കൊല്ലം: സംസ്ഥാനത്തെ ബാലവേല മുക്തമാക്കാന്‍ ശക്തമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍. കൊല്ലം ജില്ലയെ ബാലവേല വിമുക്തമായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. അന്യ സംസ്ഥാനങ്ങളിലേതുള്‍പ്പെടെ നിരവധി കുട്ടികള്‍ വിവിധ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലും മറ്റു തൊഴിലിടങ്ങളിലും ഇവിടെ ബാലവേല വിമുക്തമാണെന്ന നോട്ടീസ് പ്രദര്‍ശിപ്പിക്കുകയും അതിന്റെ നിജസ്ഥിതി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെ പതിനാല് വയസ്സിനു താഴെയുള്ള കുട്ടികള്‍ ആരുംതന്നെ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ സംസ്ഥാനതല പ്രഖ്യാപനം ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. എ എ അസീസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. എന്‍ പീതാംബരക്കുറുപ്പ് എം പി, ഡെപ്യൂട്ടി കലക്ടര്‍ കെ ടി വര്‍ഗീസ് പണിക്കര്‍ സംസാരിച്ചു. റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എ എസ് ശശിപ്രകാശ് സ്വാഗതവും ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ ഓമനക്കുട്ടന്‍ നന്ദിയും പറഞ്ഞു.