Ongoing News
ബറാഅത്ത് ദിനം 25ന് ചൊവ്വാഴ്ച
കോഴിക്കോട്: റജബ് 29 ന് ശഅബാന്‍ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ ഒന്ന് ഈമാസം 11 ചൊവ്വാഴ്ചയും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅബാന്‍ 15) ഈമാസം 25 ചൊവ്വാഴ്ചയുമായിരിക്കുമെന്ന് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, തൃശൂര്‍ ഖാസിയുടെ പ്രതിനിധി താഴപ്ര പി വി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.







