Connect with us

Kerala

വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ നിയമം വരുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ രാത്രിയുള്ള ലോഡ്‌ഷെഡ്ഡിംഗ് പിന്‍വലിക്കുന്നത് സംബന്ധിച്ചു രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രതിസന്ധി മുന്നില്‍ കണ്ട് നിരവധി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 20 കൊല്ലത്തിനിടയില്‍ ഏറ്റവും കുറവു മഴ ലഭിച്ച വര്‍ഷമായിരുന്നു കഴിഞ്ഞ വര്‍ഷം. ഇതും പ്രതിസന്ധി രൂക്ഷമാക്കിയതായി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കൊച്ചി- കായംകുളം പൈപ്പ്‌ലൈന്‍, കൂടംകുളത്തു നിന്ന് വൈദ്യുതി എത്തിക്കാനുള്ള ഇടമണ്‍- കൊച്ചി ലൈന്‍, ഗെയില്‍ പൈപ്പ് ലൈന്‍ എന്നീ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Latest