മത്സ്യബന്ധന ബോട്ട് മുങ്ങി ഏഴുപേര്‍ക്ക് പരിക്ക്

Posted on: June 13, 2013 11:00 am | Last updated: June 13, 2013 at 11:47 am
SHARE

കൊല്ലം: നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് മുങ്ങി തൊഴിലാളികളായ ഏഴുപേര്‍ക്ക് പരിക്ക്. ഇവരെ കൊല്ലം ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ നീണ്ടകരയില്‍നിന്ന് പോയ രാജന്റെ സെന്റ് ആന്‍ഡ്രൂസ് എന്ന ബോട്ടാണ് മുങ്ങിയത്.

ബോട്ടിലുണ്ടായിരുന്ന അരവിള സ്വദേശികളായ സേവ്യര്‍ (52), സെല്‍വി (32), വിപിന്‍ (28), പോള്‍ (35), ദാസന്‍ (43), അജിതോമസ് (36), പോള്‍ (30) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. രാവിലെ 5.30 ഓടെ പരവൂര്‍ പൊഴിക്കര ഭാഗത്താണ് ബോട്ട് മുങ്ങിയത്.