മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ എജു-ലോഞ്ച് സംഘടിപ്പിച്ചു

Posted on: June 11, 2013 6:00 am | Last updated: June 10, 2013 at 11:22 pm

ചെര്‍പ്പുളശ്ശേരി: പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ എജു-ലോഞ്ച് സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ സൈനുദ്ദീന്‍ നിസാമി കുന്ദമംഗത്ത് അധ്യക്ഷത വഹിച്ചു.വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. അബുദുറഹ്മാന്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങല്‍ ജമലൂല്ലൈലി , സയ്യിദ് സ്വാദിഖ് ബുഖാരി പ്രാര്‍ത്ഥനക്കും ആദ്യക്ഷരകുറിപ്പിനും നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ ഇ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഖാദര്‍ അഹ്‌സനി മോളൂര്‍, പി.കെ ബഷീര്‍ ചെര്‍പ്പുളശ്ശേരി, അലിയാര്‍ അഹ്‌സനി വണ്ടുംതറ, അശ്കര്‍ സഅ്ദി നെല്ലായ, ടി.കെ വിബിന്‍നാഥ് സംബന്ധിച്ചു.