മര്‍കസ് വയനാട് ഓര്‍ഫനേജില്‍ ഹാദിയ കോഴ്‌സ് ആരംഭിച്ചു

Posted on: June 11, 2013 6:00 am | Last updated: June 10, 2013 at 11:17 pm

ചിറക്കമ്പം: മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റവും ധാര്‍മിക മൂല്യങ്ങളുടെ സംരക്ഷണവും സാധ്യമാക്കുന്നതിനായി മര്‍കസു സ്സഖാഫത്തിസ്സുന്നിയ്യ വിഭാവനം ചെയ്ത അക്കാഡമി ഓഫ് വിമന്‍ ആന്‍ഡ് ഇസ് ലാമിക് സയന്‍സിന് കീഴില്‍ ആരംഭിക്കുന്ന ഹാദിയ കോഴ്‌സ് ആരംഭിച്ചു.
എം ഡബ്ല്യു ഒ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി കോഴ്‌സ് ഉദ്ഘാടനം ചെയ്തു. ആധുനിക യുഗത്തോടൊപ്പം ധാര്‍മികയിലൂന്നി സഞ്ചരിക്കുന്ന പുതുതലമുറയുടെ സൃഷ്ടിപ്പിന് ഹാദിയ കോഴ്‌സ് അനിവാര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഈ രംഗത്ത് മര്‍കസ് വയനാട് ഓര്‍ഫനേജ് നിര്‍വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഇന്റര്‍ നാഷനല്‍ സ്‌കൊളാസ്റ്റിക് ടാലന്റ് ടെസ്റ്റില്‍ മികച്ച വിജയം നേടിയ എം ഡബ്ല്യു ഒ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് സി മുഹമ്മദ് ഫൈസി, ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി എന്നിവര്‍ വിതരണം ചെയ്തു. മര്‍കസ് എച്ച് ആര്‍ ഹസൈന്‍ തങ്ങള്‍ വാടാനപള്ളി, അസി.മാനേജര്‍ ഉനൈസ് മാസ്റ്റര്‍, സി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, എം ഡബ്യു ഒ മാനേജര്‍ കെ സി സൈദ് ബാഖവി, സെക്രട്ടറി മുഹമ്മദ് സഖാഫി ചെറുവേരി പ്രസംഗിച്ചു.