ആഭാസരഹിത വിവാഹങ്ങള്‍ക്ക് മഹല്ലുകളില്‍ കര്‍മപദ്ധതി

Posted on: June 11, 2013 6:00 am | Last updated: June 10, 2013 at 11:15 pm
SHARE

പാനൂര്‍: വിവാഹവേളകളില്‍ അനുദിനം വളര്‍ന്നുവരുന്ന ആഭാസകരമായ ചെയ്തികള്‍ ബോധവത്കരണം വഴിയും നിരന്തരമായ ഇടപെടലുകളിലൂടെയും ഇല്ലായ്മ ചെയ്യുന്നതിനുള്ള കര്‍മ പദ്ധതികള്‍ക്ക് മഹല്ലുകള്‍ തോറും രൂപം നല്‍കുന്നതിന് സുന്നി മഹല്ല് ഫെഡറേഷന്‍ പെരിങ്ങത്തൂര്‍ ഏരിയാ കമ്മിറ്റി തീരുമാനിച്ചു. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍ എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് ദാരിമി, കുറുവാളി മമ്മു ഹാജി, പി ഉമ്മര്‍ ഹാജി, കുറുങ്ങോട്ട് മഹമൂദ്, എന്‍ എ ഇസ്മാഈല്‍, കൂടത്തില്‍ കുഞ്ഞബ്ദുല്ല, എന്‍ എ കരീം, ബഷീര്‍ ആവള, വി കെ കുഞ്ഞിമൂസ മാസ്റ്റര്‍, എം സുലൈമാന്‍ മാസ്റ്റര്‍, പി കെ യൂസഫ് സംബന്ധിച്ചു. പി സുലൈമാന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.