കാവുംപുറത്ത് ബസുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരുക്ക്

Posted on: June 9, 2013 8:41 am | Last updated: June 9, 2013 at 8:41 am
SHARE

വളാഞ്ചേരി: ദേശീയപാത 17ല്‍ കാവുംപുറത്തിനടുത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ 2.15 ഓടെയാണ് അപകടം. കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന പ്ലാക്കാട്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസും വളാഞ്ചേരിയില്‍ നിന്നും കാടാമ്പുഴയിലേക്ക് പോവുകയായിരുന്ന ഇത്തിക്കല്‍ ബസും കൂട്ടിയിടിച്ചാണ് അപകടം. രാവിലെ മുതല്‍ പെയ്ത മഴയില്‍ റോഡിലെ പ്രതലത്തില്‍ വന്ന മിനിസവും ബസുകളുടെ അമിത വേഗതയുമാണ് അപകട കാരണമെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്. അപകടത്തില്‍പരുക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മഴ തുടങ്ങിയതോടെ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവായിട്ടുണ്ട്. വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: പെരുമണ്ണ കടക്കുളത്ത് നാരായണന്‍ (48), ഭാര്യ ആശാലത (40), പോരൂര്‍ ഉഷസ്സ് ഭവനില്‍ ഉഷ (40), മകള്‍ ചൈതന്യ (15), കീഴ്പ്പള്ളി മണ്‍ചിറക്കല്‍ റീന (40), പുത്തൂര്‍ പൊന്‍മനതൊടി ഹമീദ് (21), കഞ്ചിക്കോട് കാഞ്ഞിരത്തില്‍ രവിചന്ദ്രന്‍ (45), പുത്തൂര്‍ ദേവശ്ശേരി അഫ്‌സല്‍ (26), നീലഗിരി പുത്തന്‍പുര ശരണ്യ (19), തുവ്വക്കാട് തച്ചനാട് താഴെകുന്നില്‍ കൃഷ്ണദാസ് (40), ഭാര്യ വിജി (36), മകന്‍ ശ്രേയസ്സ് (10),തൊഴുവാനൂര്‍ കുരുവമ്പലത്ത് രാജലക്ഷ്മി (54), വടക്കുംപുറം വടക്കേകര ശാരദ (49), ഇരിമ്പിളിയം നീമ്പ്രത്തൊടി ആഇഷ (34), കാടാമ്പുഴ ചെകിടപ്പുറത്ത് ഇര്‍ഫാദ് മാലിക് (18), കാടാമ്പുഴ കാരിപ്പുറത്ത് ജാഫര്‍ സാദിഖ് (17), കാടാമ്പുഴ കിഴക്കേചാലില്‍ ആഷിഖ് (17), കാടാമ്പുഴ നെയ്യത്തൂര്‍ ഫാത്വിമ സൗദ (19), തൊഴുവാനൂര്‍ കാഞ്ഞിരപ്പറമ്പില്‍ യബിന്‍ (എട്ട്), തൊഴുവാനൂര്‍ കടശ്ശേരിത്തൊടി സുബ്രഹ്മണ്യന്‍ (39), പ്രദീപ് (30), തൊഴുവാനൂര്‍ വാഴയില്‍ അബ്ദു (75), കാടാമ്പുഴ പണ്ടാരപ്പറമ്പില്‍ ഗിരീഷ് (32), കാടാമ്പുഴ സുനില്‍കുമാര്‍ (39), താനൂര്‍ നാരായണിയമ്മ (70), കോഴിക്കോട് സ്വദേശി കൃഷ്ണദാസ് (49), മകന്‍ ശ്രീയാസ് (12), കോഴിക്കോട് പ്രസന്ന മോഹന്‍ (63), നീതു (32), കാവുംപുറം മുഹമ്മദ് (60), കാവുംപുറം ശിഹാബ് (30).