Connect with us

National

ബി ജെ പി ദേശീയ ഭാരവാഹി യോഗം കഴിഞ്ഞു; മോഡി വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് സൂചന

Published

|

Last Updated

പനാജി: ബി ജെ പി ദേശീയ ഭാരവാഹികളുടെ യോഗം അവസാനിച്ചു. മോഡിക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കുന്നത് സംബന്ധച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായില്ലെന്നാണ് സൂചന. നാളെ തുടങ്ങുന്ന ദേശീയ എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രമേയങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കമ്മിറ്റിയുടെ തലവനായി നരേന്ദ്ര മോഡിയെ നാളെത്തുടങ്ങുന്ന ദേശീയ എക്‌സിക്യൂട്ടീവ് തെരഞ്ഞടുത്തേക്കും.