സ്വര്‍ണ്ണം തിളങ്ങുന്ന ഒരു ലോഹം മാത്രമാണെന്ന് ചിദംബരം

Posted on: June 6, 2013 8:23 pm | Last updated: June 6, 2013 at 8:23 pm
SHARE

മുംബൈ: സ്വര്‍ണം തിളങ്ങുന്ന ഒരു ലോഹം മാത്രമാണെന്നും സ്വര്‍ണ്ണം വാങ്ങരുതെന്നും ധനമന്ത്രി പി. ചിദംബരം. ചെമ്പിനേക്കാളും വെങ്കലത്തേക്കാളും കുറച്ചുകൂടി തിളങ്ങുന്ന ലോഹം മാത്രമാണ് സ്വര്‍ണം. സ്വര്‍ണത്തില്‍ നിക്ഷപങ്ങള്‍ നടത്തരുതെന്ന് ഇടപാടുകാരോട് ബാങ്കുകള്‍ നിര്‍ദ്ദേശിക്കണമെന്നും ചിദംബരം പറഞ്ഞു.

ഏപ്രില്‍ മാസം 142 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്തത്. മേയ് മാസത്തില്‍ ഇത് 162 ടണ്‍ ആയി ഉയര്‍ന്നിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ശരാശരി 70 ടണ്‍ ആയിരുന്നു പ്രതിമാസ സ്വര്‍ണ ഇറക്കുമതി. ഇപ്പോള്‍ ഇത് 152 ടണ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ എട്ടുശതമാനമായി ഉയര്‍ത്തിയത്. കഴിഞ്ഞ ആറുമാസത്തിനിടെ രണ്ടുതവണയായിട്ടാണ് ഇരട്ടിയായി ഇറക്കുമതി തീരുവ ഉയര്‍ത്തിയത്.