എസ് ജെ എം വിജ്ഞാനപ്പരീക്ഷ: സൈനുല്‍ ആബിദിന് ഒന്നാം സ്ഥാനം

Posted on: June 5, 2013 12:29 am | Last updated: June 5, 2013 at 12:29 am
SHARE

കല്‍പ്പറ്റ: സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വയനാട് ജില്ലാ കമ്മിറ്റി മദ്‌റസയിലെ നാലാം തരം മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിജ്ഞാന പരീക്ഷയില്‍ എ പ്ലസ് ഗ്രേഡ് നേടി സുല്‍ത്താന്‍ ബത്തേരി റെയിഞ്ചിലെ താഴത്തങ്ങാടി നൂറുല്‍ഹുദ സെക്കന്‍ഡറി മദ്‌റസയിലെ പത്താം തരം വിദ്യാര്‍ഥി സൈനുല്‍ ആബിദ് ഒന്നാം സ്ഥാനം നേടി. ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയിലും മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയിരുന്നു. അലവി-ആമിന ദമ്പതികളുടെ മകനാണ് ഈ മിടുക്കന്‍. മറ്റു ക്ലാസുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍. റഫീഖ് പി എസ്( മുനവ്വിറുല്‍ ഇസ്‌ലാം കണ്ണോത്ത് മല-നാലാം ക്ലാസ്- മാനന്തവാടി), ഷെയ്മ അബൂബക്കര്‍ -അഞ്ചാം തരം(മര്‍കസുദ്ദഅ്‌വ-സുല്‍ത്താന്‍ ബത്തേരി), മുഅ്മിന ബീരാന്‍കുട്ടി സഖാഫി( ആറാം ക്ലാസ്- ഇര്‍ഷാദിയ്യ കമ്പളക്കാട്-കല്‍പ്പറ്റ), ജിന്‍ഷ യൂനസ്( നൂറുല്‍ഹുദ കാപ്പംകൊല്ലി-മേപ്പാടി), മുഹ്‌സിന ഷാനു മുജീബ്(മന്ഉല്‍ഹുദ വെള്ളാരംകുന്ന്, എട്ടാം ക്ലാസ്-ചുണ്ടേല്‍), ഷെര്‍മിന ജമാലിയ്യ സുന്നിയ്യ ചെറുവേരി-പടിഞ്ഞാറത്തറ). 
പരീക്ഷയില്‍ പങ്കെടുത്തവരെയും വിജയിച്ചവരേയും ജില്ലാകമ്മിറ്റി അഭിനന്ദിച്ചു. ജില്ലാ പ്രസിഡന്റ് മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് മദനി മേപ്പാടി ഉദ്ഘാടനം ചെയ്തു. റഫീഖ് മുസ് ലിയാര്‍, അബൂബക്കര്‍ മുസ് ലിയാര്‍, അലവി സഅദി, ഗഫൂര്‍ ഹസനി, ജഅ്ഫര്‍ സഅദി, അലി നിസാമി, ഷാഹിദ് സഖാഫി പ്രസംഗിച്ചു.
ഒന്നാം സ്ഥാനം നേടിയ സൈനുല്‍ ആബിദിന് പാടിവയല്‍ മുഹമ്മദ് മുസ്‌ലി യാര്‍ സ്മാരക സമ്മാനം താഴത്തങ്ങാടി മദ്‌റസയില്‍ വെച്ച് നല്‍കും. പരീക്ഷക്ക് അര്‍ഹത നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും, കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനവും റെയിഞ്ച് കമ്മിറ്റിയില്‍ നിന്നും ഏറ്റുവാങ്ങണം.