തങ്ങളുടെ ഇസ്‌റാഈല്‍ വ്യോമ മേഖല ഉപയോഗിച്ചാല്‍ തിരിച്ചടിക്കും: ഇറാഖ്

Posted on: June 5, 2013 6:00 am | Last updated: June 5, 2013 at 6:16 am
SHARE

ബഗ്ദാദ്: ഇറാനെ അക്രമിക്കാന്‍ ഇസ്‌റാഈല്‍ തങ്ങളുടെ വ്യോമ മേഖല ഉപയോഗിക്കുന്ന സാഹചര്യമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാഖ്. ഇറാന്റെ ആണവ പദ്ധതികളെ നേരിടുന്നതിന് ഇസ്‌റാഈലിന് ഇറാഖിന്റെ വ്യോമ മേഖല ഉപയോഗിക്കാനാകില്ലെന്ന് ഇറാഖ് ഉപപ്രധാനമന്ത്രി ഹുസൈന്‍ ശഹ്‌രിസ്താനി വ്യക്തമാക്കി. അമേരിക്ക ഇറാനെ അക്രമിക്കുന്നതിന് ഇറാഖിന്റെ വ്യോമ മേഖല ഉപയോഗിക്കുകയില്ലെന്ന് ഉറപ്പ് തന്നിട്ടുണ്ടെന്നും ശഹ്‌രിസ്താനി പറഞ്ഞു. വ്യോമ മേഖലയില്‍ പ്രവേശിച്ചാല്‍ ഇസ്‌റാഈല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള ഊര്‍ജ സഹകരണമാണ് ഇറാഖിന്റെ പുതിയ കര്‍ക്കശ നിലപാടിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.