പൊയിലൂരില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്

Posted on: May 29, 2013 7:16 pm | Last updated: May 29, 2013 at 7:18 pm

bombപാനൂര്‍: പാനൂര്‍ പൊയിലൂരില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറും വധശ്രമവും. എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ജല സംരക്ഷണ പദ്ധതിയുടെ ഭാഗമായി പൊയിലൂര്‍ യൂനിറ്റിന് കീഴില്‍ ശുദ്ധജല വിതരണം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജലവിതരണം നടത്തുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ ബോംബെറിയുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ആക്രമണം തുടരുന്നതിനിടെ സംഭവമറിഞ്ഞെത്തിയ പോലീസിനെ കണ്ട് അക്രമികള്‍ പിന്തിരിഞ്ഞോടിയത് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കി. അക്രമികളില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.