നിസാര്‍ ചോമയിലിന് പുരസ്‌കാരം

Posted on: May 28, 2013 5:38 pm | Last updated: May 28, 2013 at 6:40 pm
SHARE
HONOURING NISAR CHOMAYIL 2 (1)
ട്രൈവാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ ചോമയിലിനെ മാക് ഖത്തര്‍ ഭാരവാഹികള്‍ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്നു

ദോഹ. ജീവകാരുണ്യ സേവന മേഖലകളിലെ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് ട്രൈവാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ ചോമയിലിനെ മാക് ഖത്തര്‍ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പുരസ്‌കാരം നല്‍കി ആദരിച്ചു. ബിസിനസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം തന്നെ സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമുപകരിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുമായി സഹകരിക്കുന്ന നിസാര്‍ ചോമയില്‍ പുതിയ തലമുറക്ക് മാതൃകയും പ്രചോദനവുമാണെന്ന് മാക് ഖത്തര്‍ ഭാരവാഹികള്‍ പറഞ്ഞു.

നിസാറിനുള്ള പുരസ്‌കാരം മാക് പ്രസിഡണ്ട് എം. താഹിര്‍, രക്ഷാധികാരി കെ.ടി. അബ്ദുറഹിമാന്‍, മുന്‍ പ്രസിഡണ്ട് സി.ടി. മുഹമ്മദ് അസ് ലം,ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹമീദ്, മൈലാഞ്ചി രാവ് ഫൈനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ടി.കെ. ബഷീര്‍ , മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര, എക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മാനിച്ചത്്്. മത ജാതി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായും സഹകരിക്കുമെന്നും ഇത് തന്റെ ബാധ്യതയായാണ് കണക്കാക്കുന്നതെന്നും നിസാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here