ഏകദിന പരമ്പരക്ക് ആസ്‌ത്രേലിയ ഒക്ടോബറില്‍ ഇന്ത്യയിലെത്തും

Posted on: May 26, 2013 9:17 pm | Last updated: May 26, 2013 at 9:17 pm
SHARE

കൊല്‍ക്കത്ത: ഏഴ് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി ആസ്‌ത്രേലിയ ഒക്‌ടോബറില്‍ ഇന്ത്യയിലെത്തും. പരമ്പരയില്‍ ഒരു ട്വന്റി-20 മത്സരത്തിലും ഇരു ടീമും ഏറ്റുമുട്ടും. ഒക്‌ടോബര്‍ 10 മുതല്‍ നവംബര്‍ രണ്ടു വരെയാണ് പരമ്പര. ബാംഗളൂര്‍, പൂനെ, മൊഹാലി, നാഗ്പൂര്‍, ജയ്പൂര്‍, റാഞ്ചി, കട്ടക്ക് എന്നിവടങ്ങളിലാണ് ഏകദിനങ്ങള്‍ അരങ്ങേറുന്നത്. പരമ്പരയിലെ ഏക ട്വന്റി-20ക്ക് രാജ്‌കോട്ട് വേദിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here