Connect with us

National

ശ്രീശാന്തിന്റെയും ജിജുവിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായ ശ്രീശാന്തും ജിജു ജനാര്‍ദ്ദനനും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തായി. ഇരുവരും ഹോട്ടല്‍ വരാന്തയിലൂടെ നടക്കുന്നതിന്റെയും ഉപഹാരങ്ങള്‍ കൈപ്പറ്റുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്. ഛണ്ഡീഗഡിലെ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.

ഒത്തുകളി നടന്ന മേയ് ഒമ്പതിലെ മത്സരശേഷം പുലര്‍ച്ചെയുള്ള ദൃശ്യങ്ങളാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം തുടരുകയാണ്.

Latest