മെയ്യപ്പനെ തേടി മുംബൈ പോലീസ് ചെന്നൈയില്‍: കണ്ടെത്താനായില്ല

Posted on: May 23, 2013 3:33 pm | Last updated: May 23, 2013 at 3:40 pm
SHARE

meyyappanചെന്നൈ: ഐ പി എല്‍ ഒത്തുകളിയില്‍ പങ്കുണ്ടെന്ന് കരുതുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പനെ തേടി മുംബൈ ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തിന്റെ വസതിയിലെത്തി. എന്നാല്‍ മെയ്യപ്പനെ കണ്ടെത്താനായില്ല. ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പന്‍. മെയ്യപ്പന്‍ കൊല്‍ക്കത്തയിലാണെന്നാണ് സൂചന.

വാതുവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് നടന്‍ വിന്ദു ധാരാസിംഗിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മെയ്യപ്പന് വാതുവെപ്പില്‍ പങ്കുണ്ടെന്ന് സൂചന ലഭിച്ചത്. ഇതേതുടര്‍ന്ന് മുംബൈ ക്രൈംബ്രാഞ്ചിന്റെ നാലംഗ സംഘം മെയ്യപ്പനെ തേടി ചെന്നൈയിലെ സെനോടാഫ് റോഡിലുള്ള വസതിയിലെത്തുകയായിരുന്നു. ഉച്ചക്ക് 2.15ന്  ഇവര്‍ വസതിയിലെത്തിയെങ്കിലും 20 മിനുട്ടിന് ശേഷമാണ് അകത്ത് കടക്കാന്‍ അനുമതി ലഭിച്ചത്.

എന്നാല്‍ വീട്ടില്‍ മെയ്യപ്പന്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ചക്കകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള സമന്‍സ് വീട്ടില്‍ പതിച്ച ശേഷം മുംബൈ പോലീസ് മടങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here