ഗാന്ധിജിയുടെ ശേഷിപ്പുകള്‍ ലേലം ചെയ്തു: കത്തിന് ലഭിച്ചത് 1,15,000 പൗണ്ട്

Posted on: May 22, 2013 7:32 am | Last updated: May 22, 2013 at 7:33 am
SHARE

Mahatma Gandhi10311819_bigലണ്ടന്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തത്തുള്ളി അടങ്ങിയ മൈക്രോസ്‌കോപ്പ് സ്ലൈഡ,് ഷാള്‍, വില്‍പ്പത്രം എന്നിവ ലണ്ടനില്‍ ലേലം ചെയ്തു. മൈക്രോസ്‌കോപ്പ് സ്‌ളൈഡിന് 7000 പൗണ്ടും വില്‍പ്പത്രത്തിന് 55,000 പൗണ്ടും ലഭിച്ചു. ഷാളിന് 40,000 പൗണ്ട് ലഭിച്ചപ്പോള്‍ ചെരുപ്പുകള്‍ 19,000 പൗണ്ടിന് ലേലം കൊണ്ടു.. ഗാന്ധിജി ഉപയോഗിച്ചിരുന്ന രാമായണത്തിനും പാത്രത്തിനും 3,500 പൗണ്ട് വീതം കിട്ടി. 1943-ല്‍ ഗാന്ധിജി എഴുതിയ കത്ത് 1,15,000 പൗണ്ടിനാണ് ലേലത്തില്‍ പോയത്. ഗാന്ധിജി പ്രാര്‍ഥനയ്ക്ക് ഉപയോഗിച്ചിരുന്ന കട്ടിലിന് 9,500 പൗണ്ട് ലഭിച്ചു. മള്ളോക്ക് ഓക്ഷന്‍ ഹൗസാണ് ലേലം നടത്തിയത്.

1920-ല്‍ അപ്പെന്‍ഡിക്‌സിന് ഓപ്പറേഷനു വിധേയനായ സുഹൃത്തിന് ഗാന്ധിജി നല്‍കിയ രക്തത്തിന്റെ സാമ്പിളാണ് മൈക്രോസ്‌കോപ്പിലുള്ളതെന്ന് ലേലം നടത്തിയവര്‍ പറഞ്ഞു. ഗാന്ധിജിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന സുബേദാര്‍ പി പി നമ്പ്യാര്‍ സൂക്ഷിച്ചുവെച്ചിരുന്നതാണ് ഈ സ്‌ളൈഡുകള്‍. പിന്നീട് അദ്ദേഹം ഇത് ആന്റണി ചിറ്റാത്തുക്കര എന്ന അധ്യാപകന് കൈമാറി. 20 വര്‍ഷം സൂക്ഷിച്ച ശേഷം ആന്റണിയാണ് ലേലത്തിനായി ഇത് മള്ളോക്ക് ഓക്ഷന്‍ ഹൗസിന് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here