Connect with us

Palakkad

ജില്ലയില്‍ ബി എസ് എന്‍ എല്‍ ഫോണുകള്‍ തകരാറില്‍

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ രണ്ടായിരത്തിലേറെ ടെലിഫോണുകള്‍ തകരാറില്‍. പണിമുടക്ക് തീര്‍ക്കാന്‍ അധികൃതര്‍ തയാറാകത്തിനെതിരെ പ്രതിഷേധം ശക്തമായി.
ജില്ലയില്‍ ബി എസ് എന്‍ എല്‍ കാഷ്വല്‍ കരാര്‍ തൊഴിലാളികള്‍ പണിമുടക്കുന്നതിനാലാണ് ടെലിഫോണുകള്‍ നന്നാക്കാന്‍ നടപടിയില്ലാത്തത്. ഇതുമൂലം ഉപഭോക്താക്കളാണ് ഏറെ കഷ്ടത്തിലായത്.
ദിവസങ്ങളായി ടെലിഫോണുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ എക്‌സ്‌ചേഞ്ചുകള്‍ കയറിയിറങ്ങി ഉപഭോക്താക്കള്‍ വലയുകയാണ്. ഇനി ലാന്‍ഡ് ഫോണ്‍ വേണ്ടെന്ന് തീരുമാനിച്ച് എഴുതികൊടുത്ത ഉപഭോക്താക്കളും ഇക്കൂട്ടത്തിലുണ്ട്. ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാതെ ഒരു കാരണവശാലും ജോലിക്ക് കയറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് തൊഴിലാളികള്‍.
പണിമുടക്ക് ഒരാഴ്ച പിന്നിട്ടതോടെ ജില്ലയിലാകെ ബി എസ്എന്‍ എലിന്റെ പ്രവര്‍ത്തനം താറുമാറായി. സമരം ഒത്തുതീര്‍പ്പാക്കാന്‍ അധികൃതര്‍ മുന്നോട്ടുവരാത്തതിനെതിരേയും പ്രതിഷേധം ശക്തമാണ്.
രണ്ടുമാസമായി മുടങ്ങിയ വേതനം നല്‍കണമെന്നും വേതനം വര്‍ധിപ്പിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. അതേസമയം അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യങ്ങളാണ് തൊഴിലാളികളുടേതെന്നും അതുകൊണ്ടുതന്നെ ചര്‍ച്ച ക്ക് പ്രസക്തിയില്ലെന്നുമാണ് ബി എസ് എന്‍ എല്‍ അധികൃതരുടെ വാദം.——