ബലാത്സംഗം: വിരല്‍ പരിശോധന ഇരയുടെ സ്വകാര്യതയെ ഹനിക്കുന്നതെന്ന് സുപ്രിം കോടതി

Posted on: May 19, 2013 4:33 pm | Last updated: May 19, 2013 at 4:33 pm
SHARE

10TH_SUPREME_COURT_1079055gന്യൂഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ പീഡനം സ്ഥിരീകരിക്കാന്‍ ഇരകളെ വിരല്‍ പരിശോധനക്ക് വിധേയരാക്കുന്നത് അവരുടെ സ്വകാര്യതക്കുള്ള അവകാശത്തെ ഹനിക്കലാണെന്ന് സുപ്രിം കോടതി. ഇതിന് പകരം ലൈംഗിക പീഡനം സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ മറ്റു വൈദ്യ പരിശോധനകള്‍ തേടണമെന്ന് ജസ്റ്റിസുമാരായ ബി എസ് ചൗഹാന്‍, എഫ് എം ഐ ഖലീഫുല്ല എന്നിവരടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടു.

ജനനേന്ദ്രിയത്തില്‍ രണ്ട് വിരലുകള്‍ കയറ്റിയുള്ള പരിശോധന ഇരയുടെ സ്വകാര്യതക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നതില്‍ സംശയിമില്ല. ശാരീരികമായും മാനസികമായും അത് അവരെ തളര്‍ത്തുമെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here