സത്യസന്ധതക്ക് സമ്മാനമായി നൗഷാദിന് ഓട്ടോറിക്ഷ നല്‍കും

Posted on: May 19, 2013 7:49 am | Last updated: May 19, 2013 at 7:49 am
SHARE

കോഴിക്കോട്: യാത്രക്കാരി ഓട്ടോറിക്ഷയില്‍ മറന്നുവെച്ച പണവും സ്വര്‍ണാഭരണങ്ങളും തിരിച്ചുനല്‍കി മാതൃക കാട്ടിയ ഓട്ടോ ഡ്രൈവര്‍ നൗഷാദിന് സേഫ് ട്രാക്ക് എന്ന പേരില്‍ ട്രോമാകെയര്‍ സൊസൈറ്റി പുതിയ ഓട്ടോറിക്ഷ സമ്മാനിക്കുന്നു. സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ കാണിച്ച സത്യസന്ധതക്ക് സമ്മാനമായാണ് ഓട്ടോ നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹിരാസെന്ററാണ് ഓട്ടോറിക്ഷ നല്‍കുന്നത്. ഓട്ടോറിക്ഷയുടെ താക്കോല്‍ദാനവും ഫഌഗ് ഓഫും നാളെ വൈകുന്നേരം പോലീസ് ക്ലബ്ബില്‍ നടക്കും. ചടങ്ങില്‍ എളമരം കരീം എം എല്‍ എ, പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍, ന്യൂസ് പേപ്പര്‍, മാഗസിന്‍, ഫയര്‍ എസ്റ്റിക്യൂഷന്‍, കുടിവെള്ളം, ബസ്-ട്രെയിന്‍- വിമാന സര്‍വീസുകള്‍, പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവയാണ് സേഫ് ട്രാക്ക് ഓട്ടോറിക്ഷയുടെ പ്രത്യേകത. വാര്‍ത്താസമ്മേളനത്തില്‍ ട്രോമാകെയര്‍ പ്രസിഡന്റ് ഡാരിയസ് പി മാര്‍ഷല്‍, പി എം ജനാര്‍ദനന്‍, ആര്‍ ജയന്ത്കുമാര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here