വൃദ്ധയുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസ് ആംബുലന്‍സ് ജീവനക്കാരന്റെ സാഹസിക ശ്രമം

Posted on: May 18, 2013 8:33 pm | Last updated: May 18, 2013 at 8:33 pm
SHARE

ദുബൈ: കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട ഇറാനി വൃദ്ധയുടെ ജീവന്‍ രക്ഷിക്കാന്‍ ദുബൈ പോലീസ് ആംബുലന്‍സിലെ ഡ്രൈവറായ സ്വദേശി യുവാവിന്റെ സാഹസിക ശ്രമം വിജയിച്ചു.
ജുമൈറ റോഡിലെ ബഹുനില കെട്ടിടത്തിലെ 28-ാം നിലയില്‍ താമസിക്കുന്ന രോഗിയായ വൃദ്ധയെക്കുറിച്ചുള്ള വിവരം ലഭിച്ച പോലീസ് ആംബുലന്‍സ് വിംഗിനെ സ്ഥലത്തേക്ക് നിയോഗിച്ചു. കെട്ടിടത്തില്‍ എത്തിയപ്പോള്‍ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായതായി ബോധ്യപ്പെട്ടു ഓക്‌സിജന്‍ സിലിണ്ടറും സ്ട്രച്ചറുമുള്‍പ്പെടെ അത്യാവശ്യ സാമഗ്രികളുമായി രോഗിയുള്ള 28-ാം നിലയെത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം രോഗിയുമായി കോണിയിറങ്ങി താഴെയെത്തി വേഗത്തില്‍ ദുബൈയിലെ റാശിദ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സാഹസികമായ ഈ ‘ഓപ്പറേഷന്’ നേതൃത്വം നല്‍കിയതിന് ഹാറിബ് അല്‍ യഈഷ് പോലീസ് മേധാവികളുടെയും ആശുപത്രി അധികൃതരുടെയും പ്രശംസക്കര്‍ഹനായി.

LEAVE A REPLY

Please enter your comment!
Please enter your name here