വാതുവെപ്പ്: ഞായറാഴ്ച ബിസിസിഐയുടെ അടിയന്തര യോഗം

Posted on: May 17, 2013 3:00 pm | Last updated: May 17, 2013 at 3:01 pm

bcciഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ബിസിസിഐ വര്‍ക്കിങ് കമ്മിറ്റി അടിയന്തര യോഗം ചേരും. രാവിലെ 11നു ചെന്നൈ പാര്‍ക്ക് ഷെര്‍ട്ടണിലാകും അടിയന്തര വര്‍ക്കിങ് കമ്മിറ്റി യോഗം ചേരുകയെന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുജറാത്ത് രഞ്ജി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ കളിക്കാരനുമായ അമിത് സിങിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും ബിസിസിഐ അറിയിച്ചു.

വാതുവെപ്പുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍ സംബന്ധിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്യും.