സുന്നി സംഘ കുടുംബ കണ്‍വെന്‍ഷന്‍

Posted on: May 15, 2013 1:54 am | Last updated: May 15, 2013 at 1:54 am
SHARE

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം സംഘടനാ നേതാക്കളുടെയും മദ്‌റസ സ്വദര്‍ മുഅല്ലിം, മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം ഇന്ന് വൈകുന്നേരം നാലിന് ചെറുവാടി സുന്നി സെന്ററില്‍ ചേരുമെന്ന് റെയിഞ്ച് എസ് ജെ എം സെക്രട്ടറി അറിയിച്ചു.
സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച നിര്‍ധന മുഅല്ലിംകള്‍ക്ക് വേണ്ടിയുള്ള അഞ്ച് കോടി രൂപ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. എസ് എം എ സംസ്ഥാന സെക്രട്ടറി ഡോ. എം അബ്ദുല്‍ അസീസ് ഫൈസി ഉദ്ഘാടനം ചെയ്യും.