സിറിയന്‍ വിമതന്‍ സൈനികന്റെ ഹൃദയം ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted on: May 14, 2013 7:25 pm | Last updated: May 14, 2013 at 7:25 pm
SHARE

heartബെയ്‌റൂത്ത്: ആഭ്യന്തര കലാപം അരങ്ങ്തകര്‍ക്കുന്ന സിറയയില്‍ വിമത പ്രവര്‍ത്തകന്‍ സൈനികന്റെ ഹൃദയം ഭക്ഷിക്കുന്ന വീഡിയോ പുറത്തുവന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വാര്‍ത്താ വെബ്‌സൈറ്റുകളിലും ദൃശ്യം വൈറലായി പടരുകയാണ്. മധ്യ സിറിയന്‍ പ്രവിശ്യയിലുള്ള വിമത സേനാ ഗ്രൂപ്പില്‍ പ്പെട്ട ആളാണ് ഹൃദയം ഭക്ഷിക്കുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വൃത്തങ്ങള്‍ പറഞ്ഞു.
അങ്ങേിയറ്റം ഭീതകരമാണ് വീഡിയോ ദൃശ്യമെന്ന് സിറിയന്‍ ഗവണ്‍മെന്റ് വക്താവ് പറഞ്ഞു. സിറിയന്‍ ജനതയുടെ ധാര്‍മികതയെയാണ് ഇത്തരം സംഭവങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും വക്താവ് പറഞ്ഞു.