വിഎസ്സിനെ പോരാട്ടങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ല: എ സുരേഷ്

Posted on: May 14, 2013 12:29 pm | Last updated: May 14, 2013 at 12:31 pm

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ പോരാട്ടങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എ. സുരേഷ്. നടപടികൊണ്ട് വിഎസ്സിനെ പിന്തിരിപ്പിക്കാമെന്ന് കരുതുന്നവര്‍ വിഡ്ഢികളാണ്. കണ്‍ട്രോള്‍ കമ്മീഷന് പരാതി നല്‍കില്ലെന്നും വി.എസ് എന്ന സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാനാകില്ലെന്നും സുരേഷ് പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ്.