Connect with us

Malappuram

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് ഇന്ധനമാക്കി വിദ്യാര്‍ഥികള്‍

Published

|

Last Updated

എടപ്പാള്‍: ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കില്‍ നിന്ന് ഉപകാര പ്രദമായ ഇന്ധനം ഉല്‍പാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് കുറ്റിപ്പുറം എം ഇഎസ് എന്‍ജിനിയറിംഗ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍.
പ്രകൃതിയില്‍ കുമിഞ്ഞുകൂടി കിടക്കുന്ന പ്ലാസ്റ്റിക് പൈറോളിസിസ് എന്ന പ്രക്രിയയിലൂടെ ഇന്ധനമാക്കി മാറ്റുകയാണ് ഇവര്‍ ചെയ്യുന്നത്. ക്ലോറിന്‍ അംശമുള്ള പ്ലാസ്റ്റിക് ഒഴികെ മറ്റെല്ലാ പ്ലാസിറ്റിക്കുകളിലും ഡീസലിന്റെ അംശമുണ്ട്. പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഓക്‌സിജന്‍ പുറത്ത് വരാത്ത പാത്രത്തില്‍ ഇട്ട് നിക്രോണ്‍വയര്‍ കൊണ്ട് കറന്റ് ഉപയോഗിച്ച് കത്തിച്ച് ഉരുക്കിയ പദാര്‍ഥത്തെ കാറ്റലിക് ക്രേക്കറില്‍ ഇട്ട് സിയോലൈറ്റ് എന്ന രാസപദാര്‍ഥം ഉപയോഗിച്ച് പൈപ്പ് വഴി കണ്ടന്‍സറില്‍ എത്തിച്ച് തണുപ്പിച്ച് മറ്റൊരു പൈപ്പു വഴി എത്തുന്ന രാസപദാര്‍ഥം ഡീസലിനോട് സാമ്യമുള്ളതാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയും പെട്രോള്‍, ഡീസല്‍ വില വര്‍ധന നേരിടുകയും ചെയ്യുന്ന ഇക്കാലത്ത് പ്ലാസ്റ്റികില്‍ നിന്ന് ഉത്പാദിപ്പിച്ചെടുക്കുന്ന ഇന്ധനം വളരെയധികം സഹായകരമാകുമെന്ന് വിദ്യാര്‍ഥികളായ കെ യു ജഹാസിര്‍, ജയകൃഷ്ണന്‍ ബി മേനോന്‍, യു കെ ജമീര്‍, പി ജംഷാദ്, അഹമ്മദ് റിസ്ഖി എന്നിവര്‍ അവകാശപ്പെടുന്നു. ഡീസല്‍ വളരെ കുറഞ്ഞ ചിലവില്‍ ഉല്‍പാദിപ്പിക്കാമെന്നാണ് ഇവരുടെ വാദം. അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് അഫ്‌സലാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കിയത്.