പി പി മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ ഒന്നാം അനുസ്മരണ സെമിനാര്‍

Posted on: May 4, 2013 5:59 am | Last updated: May 3, 2013 at 10:50 pm

പാലക്കാട്: മദ്‌റസ പ്രസ്ഥാനത്തിന് മാര്‍ഗദര്‍ശകനും വഴികാട്ടിയും സുന്നി സംഘടന മുന്നേറ്റങ്ങള്‍ക്ക് കരുത്തും പകര്‍ന്ന പി പി മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍-പാറന്നൂറിന്റെ ഒന്നാം അനുസ്മരണ സെമിനാര്‍ എസ് ജെ എം, എസ് എം എ ജില്ലാ കമ്മിറ്റികളുുടെ സംയുക്താഭിമുഖ്യത്തില്‍ 14ന് ഉച്ചക്ക് രണ്ടിന് കോങ്ങാട് സി എം രിഅയയില്‍ വെച്ച് നടക്കും.

പി പി ഉസ്താദ്, ജീവിതം, ആദര്‍ശം, മാതൃക, മദ്‌റസാ പ്രസ്ഥാനം, ചരിത്രം, വര്‍ത്തമാനം എന്നി വിഷയത്തില്‍ കീലത്ത് മുഹമ്മദ് മാസ്റ്റര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
എസ് ജെ എം ജില്ലാ പ്രസിഡന്റ് യു എ മുബാറക് സഖാഫി അധ്യക്ഷത വഹിക്കും. ജില്ലാ സംയുക്തഖാസിയും കേന്ദ്ര മുശാവറ അംഗവുമായ എന്‍ അലി മുസ് ലിയാര്‍ കുമരം പുത്തൂര്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത കേന്ദ്രമുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, സമസ്ത ജില്ലാ സെക്രട്ടറി മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എസ് വൈ എസ് ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, എസ് എം എ ജില്ലാ പ്രസിഡന്റ് കെ നൂര്‍മുഹമ്മദ് ഹാജി, എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയംഗം ഉമര്‍ ഓങ്ങല്ലൂര്‍, അശറഫ് അഹ് സനി ആനക്കര, പി സി അശറഫ് സഖാഫി അരിയൂര്‍, മുസ്തഫ ദാരിമി വിളയൂര്‍, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ടി അബ്ദുള്‍ ഖാദര്‍ മുസ് ലിയാര്‍ പ്രസംഗിക്കും.