സാമ്പത്തിക സെന്‍സസിന് ജില്ലയില്‍ തുടക്കമായി

Posted on: May 4, 2013 6:00 am | Last updated: May 3, 2013 at 10:30 pm
SHARE

കല്‍പ്പറ്റ: സാമ്പത്തിക പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സംരംഭങ്ങളുടെ കണക്കെടുക്കുന്നതിനുള്ള ആറാമത് സാമ്പത്തിക സെന്‍സസിന് വയനാട് ജില്ലയില്‍ തുടക്കമായി. പട്ടികവര്‍ഗ യുവജന ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മിയുടെ വസതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടാണ് സര്‍വ്വേ ആരംഭിച്ചത്. ഓരോ വീട്ടില്‍ നിന്നും രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്നവരുടെ വിവരം ശേഖരിക്കുന്ന പ്രവാസി സര്‍വേക്കാവശ്യമായ വിവര ശേഖരണവും ഇതോടൊപ്പം നടക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥിതിവിവര കണക്ക് സ്വരൂപിക്കുന്നതിനാണ് സാമ്പത്തിക സെന്‍സസ് നടത്തുന്നത്. ഉല്‍പ്പാദനവും വിപണനവും നടത്തുന്ന സംരംഭങ്ങളുടെ വിവരശേഖരണമാണ് സാമ്പത്തിക സെന്‍സസിന്റെ പരിധിയില്‍ വരിക. വീടുകളില്‍ നടത്തുന്ന ട്യൂഷന്‍ ഉള്‍പ്പെടെയുള്ള ചെറുകിട വരുമാന മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ചും വിവര ശേഖരണം നടത്തും. സമ്പദ്ഘടനയില്‍ വിവിധ മേഖലകള്‍ക്കുള്ള സ്ഥാനം നിര്‍ണ്ണയിക്കുന്നതിനും തുടര്‍സര്‍വ്വെകള്‍ക്കുള്ള രൂപരേഖ തയ്യാറാക്കുന്നതിനും സാമ്പത്തിക സെന്‍സസ് ഫലം ഉപയോഗിക്കാറുണ്ട്. വയനാട് ജില്ലയിലെ 487 വാര്‍ഡുകളില്‍ പരിശീലനം നേടിയ 200 എന്യൂമറേറ്റര്‍മാരാണ് സെന്‍സസ് നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here