പ്രവാസി രിസാല കാമ്പയിന്‍ തുടങ്ങി

Posted on: April 30, 2013 9:26 pm | Last updated: April 30, 2013 at 9:27 pm
20130419_200806
ഐ സി എഫ് സെക്രട്ടറി അബ്ദുല്‍ കരീം ഹാജി രിസാല കാമ്പയിന്‍പ്രഖ്യാപിക്കുന്നു

ദോഹ : ‘വായിക്കുക അതിജയിക്കാന്‍’ എന്ന ശീര്‍ഷകത്തില്‍ ആര്‍ എസ് സി പ്രവാസി രിസാല കാമ്പയിന്‍ തുടങ്ങി. ഏപ്രില്‍ 29 മുതല്‍ മെയ് 31 വരെ നടക്കുന്ന കാമ്പയിന്റെ ഭാഗമായി പ്രവാസി രിസാല പ്രചാരണ പ്രവര്‍ത്തനങ്ങളും വരിക്കാരെ ചേര്‍ക്കലും നടക്കും . രിസാലക്കു വരിചേരാന്‍ ആഗ്രഹിക്കുന്നവര്‍ 33523565 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നു ഭാരവാഹികള്‍ അറിയിച്ചു .