പെട്രോള്‍ വില മൂന്നുരൂപ കുറച്ചു

Posted on: April 30, 2013 8:02 pm | Last updated: May 1, 2013 at 12:32 pm

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് മൂന്നുരൂപ കുറച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. വിലക്കുറവിന് പ്രധാന കാരണമായിരിക്കുന്നത് ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിടിവാണ് . കേരളത്തില്‍ ഇതോടെ വില 68.17 രൂപ ആയി. രണ്ടു മാസത്തിനുള്ളില്‍ ഇത് നാലാം തവണയാണ് പെട്രോള്‍ വില കുറയുന്നത്. അതേസമയം ഡിസല്‍വില മാറ്റമില്ലാതെ തുടരും.