ഹരേന്‍ പി റാവല്‍ രാജിവെച്ചു

Posted on: April 30, 2013 7:03 pm | Last updated: April 30, 2013 at 7:14 pm

ന്യൂഡല്‍ഹി: അഡീഷണല്‍ സോളിസിറ്റല്‍ ജനറല്‍ ഹരേന്‍ പി റാവല്‍ തല്‍സ്ഥാനം രാജിവെച്ചു. സര്‍ക്കാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് രാജി. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട് സി ബി ഐക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്നത് റാവല്‍ ആയിരുന്നു. കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ കൈകടത്തലുകള്‍ നടന്നിട്ടില്ല എന്ന് റാവല്‍ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ റാവലിന് സോളിസിറ്റര്‍ ജനറല്‍ ജി ഇ വഹന്‍വതിയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.