കൊട്ടപ്പുറം സംവാദം മുപ്പതാം വാര്‍ഷികാഘോഷം സന്ദേശയാത്ര ഇന്നാരംഭിക്കും

Posted on: April 30, 2013 6:00 am | Last updated: April 30, 2013 at 1:17 am

പുളിക്കല്‍: അടുത്ത മാസം രണ്ട്, മൂന്ന് തീയതികളിലായി കൊട്ടപ്പുറത്ത് നടക്കുന്ന കൊട്ടപ്പുറം സംവാദത്തിന്‌റ മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രചാരണ സമിതിക്ക് കീഴില്‍ നടക്കുന്ന സന്ദേശ യാത്ര ഇന്നാരംഭിക്കും. രാവിലെ ഒമ്പത് മണിക്ക് പുളിക്കലില്‍ നിന്നും ആരംഭിക്കുന്ന യാത്ര വൈകുന്നേരം ഏഴ് മണിക്ക് തേഞ്ഞിപ്പലത്ത് സമാപിക്കും. നാളെ രാവിലെ ഒമ്പത് മണിക്ക് ഐക്കരപ്പടിയില്‍ നിന്നും ആരംഭിച്ച് പുളിക്കലില്‍ വൈകുന്നേരം ഏഴ് മണിക്ക് പൊതുസമ്മേളനത്തോടെ സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സന്ദേശ യാത്ര പുളിക്കല്‍, കൊണ്ടോട്ടി, തേഞ്ഞിപ്പലം, എടവണ്ണപ്പാറ സോണലുകളില്‍ പര്യടനം നടത്തും.