Connect with us

Kerala

നിതാഖാത്ത്: ഇന്ത്യ-സൗദി ഉന്നതതല സമിതി രൂപീകരിച്ചു

Published

|

Last Updated

ജിദ്ദ: സ്വദേശിവത്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ത്യ- സൗദി ഉന്നതതല സമിതി രൂപീകരിച്ചു. വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ്, പ്രവാസികാര്യമന്ത്രി വയലാര്‍ രവി എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം സൗദി മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സമിതിയുടെ ആദ്യയോഗം മെയ് ഒന്നിന് റിയാദില്‍ നടക്കും.

കൂടാതെ നിതാഖത്ത് നടപ്പാക്കുന്നത് ആറ് മാസത്തേക്ക് നീട്ടണമെന്ന് സൗദിയോട് ഇന്ത്യന്‍ മന്ത്രിതല സംഘം ആവശ്യപ്പെട്ടു. വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് സൗദി തൊഴില്‍ മന്ത്രി ആദില്‍ ഫഖിഹിനെ കണ്ടത്. നിതാഖത്ത് നിയമം നടപ്പാക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ജോലി നഷ്ടപ്പെടുന്നവര്‍ക്ക് തിരിച്ചുവരാനും സൗദിയില്‍ നിയമപരമായി ജോലിചെയ്യാനും അനുവദിക്കണമെന്ന് മന്ത്രിതല സംഘം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest