എസ് എസ് എഫ് പ്രതിനിധി സമ്മേളനം സമാപിച്ചു; ഇനി പൊതു സമ്മേളനം

Posted on: April 28, 2013 2:02 pm | Last updated: April 28, 2013 at 2:02 pm

ssf logoരിസാല സ്‌ക്വയര്‍: | മൂന്ന് ദിവസമായി രിസാല സ്‌ക്വയറില്‍ നടന്നുവന്ന എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളന പ്രതിനിധി സമ്മേളനം സമാപിച്ചു. സമാപന പൊതു സമ്മേളനത്തിനായി നഗരി ഒരുങ്ങി. നാല് മണിക്ക് നടക്കുന്ന വിദ്യാര്‍ഥി റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കാനായി പതിനായിരങ്ങള്‍ നാടിന്റെ നാനാഭാഗത്ത് നിന്നും പുലര്‍ച്ചെ മുതല്‍ തന്നെ നഗരിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
എസ് എസ് എഫിന്റെ നാല്‍പ്പതാണ്ട് അനാവരണം ചെയ്ത സാക്ഷ്യം സെഷനോടെയാണ് പ്രതിനിധി സമ്മേളനം സമാപിച്ചത്. തുടര്‍ന്ന് പ്രതിനിധികള്‍ സമര്‍പ്പണത്തിന്റെ പ്രതിജ്ഞയെടുത്തു. എല്ലാ തിന്മകള്‍ക്കുമെതിരായ പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ചുകൊണ്ടാണ് പ്രതിനിധികള്‍ സമാപന സമ്മേളന നഗരിയിലേക്ക് നീങ്ങിയത്.